• Sun. May 17th, 2026

24×7 Live News

Apdin News

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

Byadmin

May 16, 2026


തിരുവനന്തപുരം:മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം. പി ജെ ജോസഫിന്റെ മകന്‍ അപു ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന്‍ അനുകൂലികള്‍ പ്രതിഷേധമുയര്‍ത്തി.

രണ്ട് മന്ത്രിമാരെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം.ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഞായറാഴ്ചയും തുടരുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു.

ആര്‍ എസ് പിയുടെ ഷിബു ബേബി ജോണും സി എം പിയില്‍ നിന്നും സി പി ജോണും മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ നല്‍കാനാണ് നീക്കം. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഇരുവരും.ഈ സാഹചര്യത്തില്‍ അനൂപ് ജേക്കബിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് കെപിസിസി നടത്തുന്നത്. അനൂപിനെ ഞായറാഴ്ചയും ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്.



By admin