• Wed. Aug 12th, 2026

24×7 Live News

Apdin News

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Byadmin

Aug 12, 2026


നുമാന്‍ കൊണ്ടുവന്ന ചൂഡാമണിയും സന്ദേശവും സീത ജീവനോടെയുണ്ടെന്ന ഉറച്ച വിശ്വാസം രാമന് നല്‍കി. വാനരസേനയുമായി അദ്ദേഹം സമുദ്രതീരത്തെത്തി. ലങ്ക മുന്നിലുണ്ടെങ്കിലും, ഇടയില്‍ അതിരില്ലാത്ത സമുദ്രം. ആദ്യം സമുദ്രദേവനോട് വഴി നല്‍കണമെന്ന് രാമന്‍ പ്രാര്‍ത്ഥിച്ചു. മൂന്നു ദിവസം കാത്തിരുന്നിട്ടും മറുപടിയില്ല. ഒടുവില്‍ രാമന്‍ കോപത്തോടെ അമ്പെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ സമുദ്രദേവന്‍ പ്രത്യക്ഷനായി. നളന്റെ നേതൃത്വത്തില്‍ പാലം നിര്‍മ്മിച്ചാല്‍ സമുദ്രം അതിനെ താങ്ങിക്കൊള്ളുമെന്ന് വരുണദേവന്‍ അറിയിച്ചു.

തുടര്‍ന്ന് വാനരസേന ഒന്നായി പ്രവര്‍ത്തിച്ചു. പര്‍വതങ്ങളും ശിലകളും മരങ്ങളും ചുമന്ന് അവര്‍ സമുദ്രത്തിലേക്ക് കൊണ്ടുവന്നു. നളന്റെ നേതൃത്വത്തില്‍ മഹത്തായ സേതു നിര്‍മ്മിക്കപ്പെട്ടു. അസാധ്യമെന്ന് തോന്നിയ സമുദ്രസേതു നിര്‍മ്മാണം കഠിനപ്രയത്‌നത്തിന്റെയും കൂട്ടായ്‌മയുടെയും കരുത്തില്‍ സാധ്യമായി.

ഒരാള്‍ക്ക് ഒറ്റയ്‌ക്ക് കഴിയാത്തത്, പലകൈകള്‍ ഒന്നിക്കുമ്പോള്‍ സാധ്യമാകുന്നു. രാമസേതു കല്ലും മരങ്ങളും കൊണ്ടു മാത്രമല്ല പണിതത്; വിശ്വാസവും കൂട്ടായ പരിശ്രമവും കൊണ്ടുകൂടിയണ്.

രാമസ്പര്‍ശം: കൂട്ടായ്‌മ പണിയുന്ന പാലങ്ങള്‍, അസാധ്യമെന്നു തോന്നുന്ന അകലം പോലും അരികത്താക്കും.



By admin