• Thu. Nov 26th, 2026

24×7 Live News

Apdin News

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: മൂന്നാം ഗെയിമും ഇഞ്ചോടിഞ്ച്

Byadmin

Nov 26, 2026



ജനീവ: ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗെയിമില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ജാവോഖിര്‍ സിന്ദറോവിനെതിരെ നിലവിലെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷ് ശക്തമായ പ്രകടനം കഴ്‌ച്ചവച്ചു. അവസാന നിമിഷം വരെ സമനിലയിലായിരുന്നു ഇരവരും. കറുത്ത കരുക്കളുമായി കളിക്കുന്ന ഗുകേഷ്, തുടക്കത്തിലേ തന്റെ കൃത്യമായ ഓപ്പണിംഗ് തയാറെടുപ്പുകള്‍ കൊണ്ട് സിന്‍ഡറോവിനെ സമ്മര്‍ദ്ദത്തിലാക്കി. ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ഗുകേഷ് വേഗത്തില്‍ നീക്കങ്ങള്‍ നടത്തിയപ്പോള്‍, വെളുത്ത കരുക്കളുമായി കളിക്കുന്ന സിന്ദറോവിന് സമയനഷ്ടം നേരിട്ടു. ആദ്യ 13 നീക്കങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഗുകേഷിനെക്കാള്‍ ഏകദേശം 25 മിനിറ്റ് പിന്നിലായിരുന്നു സിന്‍ഡറോവിന്റെ ക്ലോക്ക്. ഗുകേഷ് ആദ്യ ഘട്ടത്തില്‍ രണ്ട് മിനിറ്റില്‍ താഴെ സമയം മാത്രമാണ് ചെലവഴിച്ചത്.

By admin