ന്യൂദല്‍ഹി::സിജെപിയുടെ പേരിലുള്ള ഈ വിദ്യാര്‍ത്ഥിസമരക്കാരുടെ ലക്ഷ്യം നീറ്റ് പരീക്ഷയല്ലെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കലാണെന്നും റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ഈ സമരത്തില്‍ പങ്കെടുക്കുന്നത് ജെഎന്‍യുവില്‍ നിന്നും മറ്റ് ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വന്നിരിക്കുന്ന രാജ്യത്തെ തുണ്ടം തുണ്ടമായി വെട്ടിമുറിക്കാന്‍ ആഗ്രഹിക്കുന്ന തുക്ഡെ തുക്ഡെ ഗ്യാങ്ങുകളാമെന്നും അര്‍ണബ് ഗോസ്വാമി പറഞ്ഞു.
നീറ്റ് പരീക്ഷ സര്ക്കാര്‍ യാതൊരു പരാതിയുമില്ലാതെ നടത്തി. 22 ലക്ഷത്തിലധികം പേര്‍ പരീക്ഷയെഴുതി. അതില്‍ 11.21 ലക്ഷം പേര്‍ പാസ്സായി. 56 ശതമാനത്തില്‍ അധികം പേര്‍ പാസ്സായി. ഇതില്‍ 720ല്‍ 715 മാര്‍ക്ക് ആണ് ഉയര്‍ന്ന മാര്‍ക്ക്. സമരത്തില്‍ വന്ന ചിലരുടെ വീഡിയോ കണ്ടു. “ഈ സര്‍ക്കാര്‍ താഴെ വീഴണം, കാരണം ഞാന്‍ നീറ്റില്‍ തോറ്റു”- എന്നാണ് ചില വിദ്യാര്‍ത്ഥികള്‍ ആ വീഡിയോകളില്‍ പറയുന്നത്. എന്ത് വിഡ്ഡിത്തമാണ് അവര്‍ പറയുന്നത്? അവര്‍ക്ക് മാര്‍ക്ക് കുറഞ്ഞുപോയതിന് എന്തിനാണ് ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കേണ്ടത്? എന്ത് ഭ്രാന്തമായ പ്രസ്താവനയാണിത്.?
പാര്‍ലമെന്‍റ് കത്തിക്കുമെന്നും പൊലീസുകാരെ ആക്രമിക്കുമെന്നുമാണ് സിജെപി പ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നത്. ഈ സമരത്തിന് എത്തിയ എത്ര പേരാണ് നീറ്റ് പരീക്ഷ എഴുതിയിരിക്കുന്നത്? സമരത്തിന് വന്നവരില്‍ അധികവും പ്രായമുള്ളവരാണ്. ഇപ്പോള്‍ 11 ലക്ഷത്തിലധികം വരുന്ന നീറ്റ് പരീക്ഷ പാസായവര്‍ അതിന് അര്‍ഹരല്ലെന്നാണോ പറയുന്നത്? സോനം വാങ്ചുകും അഭിജിത് ദീപ്കെയും പറയുന്നത് ഇപ്പോള്‍ നീര്റ് പാസായ കുട്ടികള്‍ ഡോക്ടറാവാന്‍ അര്‍ഹരല്ലെന്നാണോ? – അര്‍ണബ് ഗോസ്വാമി ചോദിക്കുന്നു.