• Tue. Oct 27th, 2026

24×7 Live News

Apdin News

വൈഭവിനു വേണ്ടി ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്തു; സഞ്ജു സാംസന്റെ നിസ്വാർത്ഥതയെ വാനോളം പുകഴ്ത്തി യുവരാജ് സിംഗ്!

Byadmin

Oct 27, 2026


ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, ഇന്ത്യൻ താരം സഞ്ജു സാംസന്റെ മാതൃകാപരമായ തീരുമാനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗ് രംഗത്ത്.

കൗമാരതാരം വൈഭവ് സൂര്യവംശിക്കായി തന്റെ ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറായ സഞ്ജു ഒരു യഥാർത്ഥ ‘ടീം മാൻ’ ആണെന്ന് യുവരാജ് എക്സിൽ (X) കുറിച്ചു. അഭിഷേക് ശർമ്മയുടെയും യുവതാരം വൈഭവിന്റെയും പ്രകടനങ്ങളെയും യുവരാജ് അഭിനന്ദിച്ചു.

യുവരാജിന്റെ എക്സ് (X) കുറിപ്പ്:

തന്റെ ഔദ്യോഗിക എക്സ് പേജിൽ യുവരാജ് സിംഗ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു:

“എനിക്ക് 30 അല്ലെങ്കിൽ 34 പന്തുകളിൽ സെഞ്ച്വറി നേടാൻ കഴിയുന്നില്ല. നന്നായി കളിച്ചു സുഹൃത്തേ @OfficialAbhi04! കിടിലൻ ഇന്നിങ്സ്, ഒപ്പം സിംഗിളുകളും എടുത്തു.

മറുവശത്ത് #VaibhavSooryavanshi യുടെ മികച്ച പ്രകടനം! തകർപ്പൻ കൂട്ടുകെട്ട്!

സഞ്ജു സാംസണ് ഹാറ്റ്സ് ഓഫ്, ഒരു കംപ്ലീറ്റ് ടീം മാനായി മൂന്നാം നമ്പരിൽ ബാറ്റ് ചെയ്തു! സ്കോർ 200-ന് താഴെ നിർത്താൻ പന്തെറിഞ്ഞ നമ്മുടെ ബൗളർമാർക്കും അഭിനന്ദനങ്ങൾ! മികച്ച പരമ്പര വിജയം അഭിനന്ദനങ്ങൾ ടീം ഇന്ത്യ “

സഞ്ജുവിന്റെ ത്യാഗവും ടീമിന്റെ വിജയവും

പരമ്പരയിലുടനീളം ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസൺ, ഈ മത്സരത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം നൽകുന്നതിനായി തന്റെ പതിവ് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത് മൂന്നാം നമ്പറിലാണ് ബാറ്റിംഗിിനിറങ്ങിയത്.

ടീമിന്റെ വിജയത്തിന് വേണ്ടി വ്യക്തിപരമായ നേട്ടങ്ങൾ മാറ്റിവെച്ച സഞ്ജുവിന്റെ ഈ മാതൃകാപരമായ തീരുമാനമാണ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റുന്നത്.

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറിയും (35 പന്തിൽ 113) വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ്ങും (19 പന്തിൽ 45) കൂടിയായപ്പോൾ ഇന്ത്യ വെറും 13.2 ഓവറിൽ ലക്ഷ്യം മറികടന്ന് പരമ്പരയും (3-0) സ്വന്തമാക്കിയിരുന്നു.

കളിക്കളത്തിലെ ഈ ടീം സ്പിരിറ്റിനെയും യുവതാരങ്ങളുടെ പ്രകടനത്തെയുമാണ് യുവരാജ് സിംഗ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ എടുത്തുപറഞ്ഞത്.







By admin