• Sat. Nov 14th, 2026

24×7 Live News

Apdin News

വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Byadmin

Nov 13, 2026



തിരുവനന്തപുരം: 2027 ജനുവരി 1 യോഗ്യതാ തീയതിയായുളള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച കരട് വോട്ടര്‍ പട്ടിക കേരളത്തില്‍ പ്രസിദ്ധീകരിച്ചു.ബന്ധപ്പെട്ട ഇആര്‍ഒ ഓഫിസുകളിലും കളക്ടറേറ്റുകളിലും പട്ടിക ലഭ്യമാണ്. ബിഎല്‍ഒമാരുടെ പക്കലും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലും പട്ടിക ലഭിക്കും.

കരട് വോട്ടര്‍ പട്ടിക ദേശീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്. അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ട ഇആര്‍ഒമാര്‍ കൈമാറിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്.

By admin