• Fri. Nov 13th, 2026

24×7 Live News

Apdin News

സമരം ശക്തമായി മുന്നോട്ട് പോകുമെന്ന് എല്‍ പി ജി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സ്

Byadmin

Nov 13, 2026



തിരുവനന്തപുരം: അടിച്ചമര്‍ത്താന്‍ നോക്കേണ്ടതില്ലെന്നും സമരം ശക്തമായി മുന്നോട്ട് പോകുമെന്നും എല്‍ പി ജി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമര സമിതി സെക്രട്ടറി വളര്‍മതി. ന്യായമായ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്.സാധാരണക്കാരനോടുള്ള ഈ അവഗണന പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല ല്ലെന്നും വളര്‍മതി പറഞ്ഞു.എത്രകാലം സാമ്പത്തിക ബാധ്യത എന്നൊക്കെ പറഞ്ഞ് തങ്ങളെ തഴയാന്‍ കഴിയും.

സമരപ്പന്തല്‍ കഴിഞ്ഞ രാത്രി പൊലീസ് പൊളിച്ചുനീക്കി വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.എന്നിട്ടും സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കടുപ്പിക്കുകയാണ് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്. ആശുപത്രിയില്‍ നിന്ന് തിരികെ സമരപ്പന്തലിലെത്തിയ സമരസമിതി സെക്രട്ടറി എസ് വളര്‍മതി നിരാഹാരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ വ്യാഴാഴ്ച പന്തലിലെത്തി.

 

By admin