• Sat. May 16th, 2026

24×7 Live News

Apdin News

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

Byadmin

May 16, 2026



കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം.പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ശൈലി ജനങ്ങള്‍ക്ക് ദഹിച്ചില്ല.

‘പിണറായിയുടെ വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശവും വിമര്‍ശിക്കപ്പെട്ടു.മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു ആ പ്രതികരണം.

പയ്യന്നൂരിലും തളിപ്പറമ്പിലും അമിത ആത്മവിശ്വാസമുണ്ടായെന്നും കുറ്റപ്പെടുത്തലുണ്ടായി. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പില്‍ ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അടിയൊഴുക്ക് മനസിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.

 

By admin