• Mon. Oct 19th, 2026

24×7 Live News

Apdin News

400 അടിച്ച് ലാറയും ബ്രാഡ്മാനുമുള്ള വമ്പന്മാരുടെ റെക്കോർഡിലേക്ക്; ചരിത്രമെഴുതി ഇന്ത്യൻ താരം

Byadmin

Oct 19, 2026


ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മിസോറാം താരം ചിന്മയ് സുതർ. രഞ്ജി ട്രോഫിയിൽ നാഗാലാൻഡിനെതിരെ 400 റൺസ് നേടിയാണ് താരം തിളങ്ങിയത്. നാഗാലാൻഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 517 പന്തുകളിൽ നിന്നും പുറത്താവാതെ 400 റൺസാണ് താരം സ്വന്തമാക്കിയത്. 46 ഫോറുകളും ഏഴ് സിക്സുകളും അടങ്ങുന്നതാണ് മിസോറാം താരത്തിന്റെ പ്രകടനം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന പത്താമത്തെ താരമാണ് ചിന്മയ്. ബ്രയാൻ ലാറ(501, 400), ഹാനിഫ് മുഹമ്മദ് (499), ഡോൺ ബ്രാഡ്മാൻ(452), ബിബി നിംബാൽക്കർ (443)വിൽ പൊൻസ്ഫോർഡ് (437, 429), അഫ്‌താബ്‌ ബലോച് (428), അർച്ചി മക്ലാരൻ (424), സാം നോർത്തീസ്റ്റ് (410) ഗ്രഹാം ഹിക്ക് (405) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.

അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചിന്മയ് സുതർ. ബി.ബി നിംബാൽക്കറാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ. 1948ൽ മഹാരാഷ്ട്രക്ക് വേണ്ടി കത്തിയവാറിനെതിരെയായിരുന്നു നിംബാൽക്കർ 400 കടന്നത്. ഇപ്പോൾ ചിന്മയും 400 കടന്ന് ചരിത്രമെഴുതിയിരിക്കുകയാണ്.

മത്സരത്തിൽ ചിന്മയ് സുതർ 400 കടന്ന ഉടനെ തന്നെ മിസോറാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 581 റൺസ് എന്ന നിലയിലാണ് മിസോറാം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.







By admin