ന്യൂദല്‍ഹി: സൗരവ് ദാസ് എന്ന സിജെപിയുടെ വക്താവിന്റെ മുഖം മൂടി പിച്ചിചീന്തുകയായിരുന്നു മാധ്യമ കമന്‍റേറ്ററായ അഭിജിത് അയ്യര്‍ മിത്ര. ഒമ്പത് ലക്ഷം രൂപയുടെ വാടക വീട്ടിലാണ് സൗരവ് ദാസ് കഴിയുന്നതെന്നും ഇതിനുള്ള പണം മുഴുവന്‍ വിദേശ ഫണ്ടാണെന്നും വിദേശത്തെ പല ഏജന്‍സികളുടെയും ഏജന്‍റാണ് സൗരവ് ദാസെന്നും ഉള്ള കഥകള്‍ പുറത്തു പറഞ്ഞ് സിജെപിയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു അഭിജിത് അയ്യര്‍ മിത്ര.
അഭിജിത് അയ്യര്‍ മിത്രയുടെ ഈ ആക്രമണത്തില്‍ സിജെപിയെ ശരിയ്‌ക്കും വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ അഭിജിത് അയ്യര്‍ മിത്രയ്‌ക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് സൗരവ് ദാസ്.
സ്വകാര്യത ലംഘിച്ചതിനാല്‍ തനിക്ക് അപകീര്‍ത്തിയുണ്ടായെന്നും നഷ്ടപരിഹാരം നല‍്കണമെന്നുമാണ് ആവശ്യം.