ബെംഗളൂരു: അദാനിയെ കാണാന്‍ കര്‍ണ്ണാടകയിലെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയോ എന്ന പരിഹാസച്ചോദ്യം ഉയര്‍ത്തി കര്‍ണ്ണാടകയിലെ സീനിയര്‍ ബിജെപി നേതാവ് ആര്‍. അശോക. കര്‍ണ്ണാടകയിലെ പല പദ്ധതികളിലും അദാനിയെക്കൊണ്ട് പണം മുടക്കാനാണ് ഡി.കെ. ശിവകുമാര്‍ കര്‍ണ്ണാടക സന്ദര്‍ശിക്കുന്ന അദാനിയെ കാണാന്‍ എത്തിയതെന്ന് പറയപ്പെടുന്നു.
അതേ സമയം അദാനിയ്‌ക്കെതിരെ നിരന്തരം യുദ്ധം നടത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുകയാണ് കര്‍ണ്ണാടകയിലെ ബിജെപി നേതാക്കള്‍.
വാസ്തവത്തില്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദാനി. അവിടേക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എത്തി. പിന്നീട് ഡി.കെ. ശിവകുമാറിന്റെ വസതിയിലേക്ക് അദാനിയെ കൊണ്ടുപോയി. എന്തൊക്കെ ബിസിനസ് പദ്ധതികളാണ് ഡി.കെ. ശിവകുമാര്‍ അദാനിക്ക് മുന്നില്‍ വെച്ചിരിക്കുന്നതെന്ന് പുറത്തുവന്നിട്ടില്ല.
ഇപ്പോള്‍ ഹെബ്ബാലില്‍ നിന്നും സില്‍ക്ക് റോഡ് വരെയുള്ള ടണല്‍ റോഡ് പദ്ധതി അദാനി എന്‍റര്‍പ്രൈസസിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതിക്ക് ഏറ്റവും കുറഞ്ഞ തുക നല്‍കിയത് അദാനിയാണെന്ന് പറയുന്നു.