• Mon. May 4th, 2026

24×7 Live News

Apdin News

വോട്ടുകൾ എണ്ണി തുടങ്ങി, കേരളത്തിൽ ഭരണമാറ്റമോ, തുടർച്ചയോ ?

Byadmin

May 4, 2026


കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു . വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.

പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് 45 പിന്നിട്ടു, എൻഡിഎ രണ്ട് സീറ്റിൽ മുന്നിൽ. ആദ്യ സൂചനകളിൽ എൽഡിഎഫും യുഡിഎഫും മുപ്പതിനു മുകളിൽ സീറ്റുകളിൽ ലീഡുമായി ഒപ്പത്തിനൊപ്പം. എൻഡിഎ രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു

കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായക വഴിത്തിരിവുകൾക്ക് കാരണമാകും.

140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെ യാണ് നിയോഗിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. 10കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

By admin