• Wed. Aug 26th, 2026

24×7 Live News

Apdin News

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Byadmin

Aug 26, 2026


കൊച്ചി : പാലാരിവട്ടത്ത് ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് യുവതി . സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

പൂക്കളത്തിന് സമീപത്ത് കൂടി തട്ടമിട്ട യുവതി നടന്നുവരുന്നതിന്റെയും, പൂക്കളം കാല് കൊണ്ട് തട്ടിത്തെറിപ്പിച്ച് പൂക്കളത്തിൽ ചവിട്ടി നടന്ന് പോകുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.

കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട് . രണ്ട് വർഷം മുൻപ് ബെംഗളൂരുവിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ മലയാളി യുവതിക്കെതിരെ കേസെടുത്തിരുന്നു.



By admin